വയോജന മന്ദിരം സന്ദർശിച്ചു
Overview
ആദിത്യൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാട്ടാക്കട ചാരുപാറ മാർത്തോമ വയോജന മന്ദിരം സന്ദർശിച്ചു. ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കള്ളിക്കാട് കോളേജിൽ നടക്കുന്ന സെൻട്രൽ ഗവൺമെന്റിന്റെ സങ്കൽപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ KASE യുമായി സഹകരിച്ചുകൊണ്ട് പൂർണ്ണമായും തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ നടക്കുന്ന കോഴ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കാട്ടാക്കട ചാരുപാറ പ്രവർത്തിക്കുന്ന വയോജന മന്ദിരത്തിലേക്ക് ആദിത്യൻ ഫൗണ്ടേഷൻ ചെയർമാൻ കള്ളിക്കാട് ശ്യാംലൈജു,വൈസ് ചെയർമാൻ മഞ്ജുഷ, ചാരുപാറ പ്രവർത്തിക്കുന്ന മാർത്തോമ വയോജന മന്ദിരം അധികാരിയായ റവ. രജീഷ് മാത്യു, കോളേജ് പ്രിൻസിപ്പൽ തുഷാര, മാനേജർ ഷൈനി, വൈസ് പ്രിൻസിപ്പൽ ശ്രീഷ്മ തുടങ്ങി എൽഡേർലി കെയർ കമ്പനിയൻ കോഴ്സ് പഠിക്കുന്ന 30 ഓളം വിദ്യാർത്ഥികളും പങ്കെടുത്തു. ആദിത്യൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ ഷെയർ ചെയ്യുകയും അവർക്കൊപ്പം ഭക്ഷണവും കഴിച്ചു കൊണ്ട് അവരുടെ ഇന്നത്തെ ദിവസത്തെ പരിചരണം ഏറ്റെടുത്തു കൊണ്ടുള്ളതായിരുന്നു പ്രോഗ്രാം.


